
ബോധ്യം ജ്ഞാനശാല
പാഠ്യവിഷയങ്ങൾക്കും അപ്പുറമായി ജീവിത മൂല്യത്തെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പദ്ധതി ആണ് "ബോധ്യം ജ്ഞാനശാല".

വിവേകവും, സംസ്കാരവും, ജീവിത മൂല്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവും , നന്മയും തുടങ്ങി അനേകം മഹത്തായ കാര്യാദികളെ കുഞ്ഞുങ്ങളിൽ നിക്ഷേപിക്കാൻ ഈ പദ്ധതി സഹായിക്കുന്നു.
മാറി മറിയുന്ന ചിന്തകൾ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ, അച്ചടക്ക ക്രമീകരണമില്ലായ്മ, ശാരീരിക മാനസിക നിലനിൽപിന് എതിരായി നിൽക്കുന്ന നിയന്ത്രണാതീതമായ പ്രവർത്തനങ്ങൾ, അക്രമാസക്തി നിറഞ്ഞ പെരുമാറ്റങ്ങൾ, ഒറ്റപ്പെടൽ കൊണ്ട് ഉണ്ടാകുന്ന വൈകാരിക സമ്മർദ്ദങ്ങൾ, ബോധപൂർവ്വമല്ലാതെ ചതിയിൽ വീഴാൻ സാധ്യതയുള്ള കാര്യാദികൾ തുടങ്ങി അനേകം പ്രശ്നങ്ങളെ കുഞ്ഞുങ്ങളിൽ നിന്ന് മാറ്റി അവരെ നന്മയുള്ള മൂല്യമുള്ള വ്യക്തിത്വങ്ങൾ ആക്കി മാറ്റാൻ സഹായിക്കുന്ന പദ്ധതി ആണ് ബോധ്യം ജ്ഞാനശാല.
