Blog Post

PRAVAHA

The Flow of Life from Mother to Child

Online Training Program kala.kamalmahal@gmail.com

ഗർഭാവസ്ഥ എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു അവസ്ഥയാണ്. ഒരു സ്ത്രീ തന്റെ ജീവനൊപ്പം മറ്റൊരു ജീവനെ കൂടി വഹിക്കുന്ന അതിമനോഹരമായ ജീവിതാവസ്ഥ. ഭാഗവാൻ പോലും ഗർഭാവസ്ഥയിലിരിക്കുന്ന സ്ത്രീയെ നമസ്കരിക്കുന്നു എന്നാണ് വിശ്വാസം തന്നെ. ഇത്രയും അതിമനോഹരമായ സമയത്തെ പലപ്പോഴും ഒരു ഗർഭാവസ്ഥയിലുള്ള സ്ത്രീക്ക് സന്തോഷത്തോടെ നിറവോടെ ആസ്വദിക്കാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ വിഷമകരമായ കാര്യം.

Blog Image

ശരീരത്തിന്റെയും ഹോർമോണുകളുടെയും മനസ്സിന്റെയും ഒക്കെ പെട്ടെന്നുള്ള മാറ്റത്തിൽ ഗർഭാവസ്ഥയിൽ ഒരു സ്ത്രീക്ക് വേണ്ടവിധം സന്തോഷമായും ഭയമില്ലാതെയും ഇരിക്കാൻ കഴിയുന്നില്ല. പല വിധത്തിലുള്ള കാരണങ്ങൾ മനസ്സ് ആസ്വസ്ഥതപ്പെടുന്നതുകൊണ്ട് ഗർഭവസ്ഥയിലെ സ്ത്രീകളിൽ മാനസിക പിരിമുറുക്കങ്ങൾ കണ്ടുവരുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി പരമായ സമ്മർദ്ദങ്ങൾ കൊണ്ടും, സാമ്പത്തിക വിഷയങ്ങൾ കൊണ്ടും , വേണ്ടവിധത്തിലുള്ള പരിഗണന ലഭിക്കാത്തതുകൊണ്ടും ഒക്കെ പലതരത്തിൽ അവർ ആസ്വസ്ഥരായി മാറുന്നു. ഇത് ഗർഭവസ്ഥയിൽ ആയിരിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഏറെയാണ്.

ഗർഭവസ്ഥയിൽ ഒരു സ്ത്രീ ശരീരം കൊണ്ടും മനസ്സുകൊണ്ടും പൂർണ്ണ ആരോഗ്യവതിയായി ഇരിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. ശരീരത്തിലേക്ക് പോഷക ഘടകങ്ങൾ നിറഞ്ഞ ആഹാരം നൽകിയാൽ മാത്രമേ കുഞ്ഞിലേക്കും പോഷകങ്ങൾ എത്തുകയുള്ളു. അതുപോലെ തന്നെയാണ് ഗർഭിണിയുടെ മനസ്സിലേക്കും പോഷകമൂല്യമുള്ള ചിന്തകൾ കൊണ്ട് നിറയണം. എങ്കിൽ മാത്രമേ കുഞ്ഞിലേക്കും നല്ല രൂപപ്പെടൽ സംഭവിക്കുകയുള്ളു. ഗർഭവസ്ഥയിൽ അമ്മയും ചുറ്റുപാടും അമ്മയുടെ മാനസിക അവസ്ഥയും എന്താണോ അതായിരിക്കും ഏറ്റവും അധികം ഒരു കുഞ്ഞിനെ രൂപപ്പെടുത്തി എടുക്കുന്നതും.

ഗർഭവസ്ഥയിൽ ഭയവും,ദേഷ്യവും, നിരാശയും ആണ് മാറി മാറി അനുഭവിക്കുന്നതെങ്കിൽ ആ കുഞ്ഞും വളർന്നു വരുന്ന സാഹചര്യത്തിൽ ഇതെല്ലാം ആ കുഞ്ഞിലേക്കും നിഴലിടാൻ സാധ്യതയുണ്ട്. മാത്രവുമല്ല ഗർഭവസ്ഥയിൽ 𝗣𝗿𝗲𝗽𝗮𝗿𝘁𝘂𝗺 പോലുള്ള അവസ്ഥയിലേക്കും പ്രസവശേഷം  𝗣𝗼𝘀𝘁𝗽𝗮𝗿𝘁𝘂𝗺 എന്ന അവസ്ഥയിലേക്കും സ്ത്രീകൾ അകപ്പെടേണ്ടി വരുന്നു.

ഇതിൽ നിന്നും ഗർഭകാലത്തെയും പ്രസവാനന്തര കാലത്തെയും ഒരുപോലെ മനോഹരമാക്കി മാറ്റുവാൻ  സഹായിക്കുന്ന Mindfulness Journey ആണ് '𝗣𝗥𝗔𝗩𝗔𝗛𝗔'. അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള ആനന്ദമയമായ ഊർജ്ജത്തെ പകർത്തി വിടുന്ന പ്രത്യേക പരിശീലന പരിപാടിയാണ് 𝗣𝗥𝗔𝗩𝗔𝗛𝗔. ജനിച്ചു തിരിച്ചറിവ് തുടങ്ങിക്കഴിഞ്ഞ ശേഷമല്ല കുഞ്ഞിലേക്ക് നന്മയെ പകരേണ്ടത്. അത് ഗർഭാവസ്ഥയിൽ തന്നെ ആരംഭിക്കണം. അതുവഴി ഏറ്റവും ശ്രേഷ്ഠതയുള്ള അമ്മയും കുഞ്ഞും ഉടലെടുക്കുന്നു. ശരീരം കൊണ്ടും മനസ്സുകൊണ്ടും അമ്മയും പൂർണ്ണ ആരോഗ്യമുള്ള സ്ത്രീ ആയി പരിണമിക്കുന്നതുകൊണ്ട് തന്നെ ഗർഭവസ്ഥയിൽ വരാൻ സാധ്യതയുള്ള പ്രീപാർട്ടം ഡിപ്രെഷൻ , പ്രസവാനന്തരമുള്ള പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്നിവയെ അതിജീവിക്കാനാകും.

അമ്മയിലേക്കും കുഞ്ഞിലേക്കും ഒരുപോലെ ജീവന്റെ ചൈതന്യം പ്രവഹിക്കുന്നതുകൊണ്ട് തന്നെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും വളരെ മനക്കരുത്തോടെ അതിജീവിക്കാനും, മനസ്സും ശരീരവും ഉണർവ്വോടെയും ആനന്തത്തോടെയും നയിക്കാനും സാധ്യമാകുന്നു.

© Copyright 2020 | AEnon Technologies | All Rights Reserved My Signature