
എന്താണ് "പരിവർത്തന"?
"പരിവർത്തന" എന്നത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആയാസമില്ലാതെ ചലിപ്പിച്ചു പൂർണ്ണ ആരോഗ്യത്തിലേക്ക് എത്തിച്ച് മാനസികമായും ശരീരികമായും പൂർണമായ പരിവർത്തനത്തിലേക്ക് നയിക്കുന്ന 'പ്രയാണ'മാണ് . 90 ദിവസത്തെ പ്രധാന പരിശീലനവും, 5 ദിവസം പരിവർത്തനയിലേക്ക് തയ്യാറെടുക്കാനുള്ള പ്രത്യേക സെഷനുകളും, 6 ദിവസം പരിവർത്തന എത്രത്തോളം നിങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു എന്നറിയാനുമുള്ള പരീക്ഷാ ദിനങ്ങളുമാണ്. മൊത്തം നിങ്ങൾക്കായി 111 ദിവസങ്ങൾ ലഭിക്കുന്നു.

"പരിവർത്തന" പ്രധാനമായും 5 തലങ്ങളിൽ കൂടിയാണ് പരിശീലനം നൽകുന്നത്.
(1) ശ്വാസ സത്ര [Session for Breathing]
(2) ശരീര സത്ര [Session for Body]
(3) ചിത്ത സത്ര [Session for Mind]
(4) പാസാദ്ധി സത്ര [Session for Relaxation]
(5) ഊർജ്ജ സത്ര [Session for Energy Transmission]
എന്തിനു "പരിവർത്തന"?
* ദൈനംദിന ജീവിതത്തിൽ വളരെ നിസ്സാരമായ കാര്യങ്ങൾക്കുപോലും മാനസികമായി തളരുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ പരിശീലന പദ്ധതിയാണ് "പരിവർത്തന".
* വിട്ടുമാറാത്ത ഭയം, വിഷമം, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ, ആത്മഹത്യ പ്രവണതകൾ, നെഗറ്റീവ് ചിന്തകൾ, അമിതമായി ചിന്തിക്കൽ, ദേഷ്യം എന്നിങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങളിൽ നിന്ന് മോചനം നേടി ഒരു പുതിയ വ്യക്തിയായി മാറാൻ ഈ 90 ദിവസത്തെ പരിശീലനം സഹായിക്കുന്നു.
* ശരീരത്തിനും മനസ്സിനും രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു പുതിയ ജീവിതം നയിക്കാൻ സഹായിക്കുന്നതിനോടൊപ്പം ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും "പരിവർത്തന" സഹായിക്കുന്നു
Thank You!
