Blog Post

എന്താണ് "ഷീ ഹീലിങ്‌" മെഡിറ്റേഷൻ?

My Blog kala.kamalmahal@gmail.com

നമ്മിലെ ശെരിയായ പൊട്ടെൻഷ്യൽ ആക്ടിവേറ്റ് ചെയ്യിക്കാൻ നമ്മിലെ ബോധ - ഉപബോധ മനസ്സിൽ തടസ്സമായി കിടക്കുന്ന ചിന്തകളെയും ദൈനംദിന ജീവിതത്തിൽ കയറിക്കൂടിയിരിക്കുന്ന ശീലങ്ങളെയും പ്രവർത്തികളെയും നിർവീര്യമാക്കുന്ന പ്രോസസ്സ് ആണ് "ഷീ ഹീലിംഗ് മെഡിറ്റേഷൻ" എന്നത്.

Blog Image

നമ്മുടെ ശരീരത്തിൽ നാം പോലും അറിയാതെ കയറിക്കൂടുന്ന ഒരുപാട് രോഗാണുക്കൾ ഉണ്ടാകാം. അതുപോലെ ഭൂതകാലത്തിൽ നാം അറിഞ്ഞോ അറിയാതെയോ കയറിക്കൂടിയ ഒരുപാട് വിഷയങ്ങൾ ഉണ്ടാകും നമ്മുടെ ഉള്ളിൽ. അവ നമ്മിൽ കാലക്രമേണ പലവിധത്തിലുള്ള പ്രയാസങ്ങൾക്ക് കാരണമായിത്തീരുന്നു. ചില കേട്ടുകേൾവികൾ വഴി മനസ്സിലേക്ക് കയറിയത് - യാദൃശ്ചികമായി കാണാൻ ഇടയായ സംഭവങ്ങൾ - ചില ഒറ്റപ്പെടലുകൾ - നഷ്ടബോധങ്ങൾ - അവഗണനകൾ - ആത്മവിശ്വാസത്തിലോ, വിശ്വാസത്തിലോ ഏറ്റ ക്ഷതങ്ങൾ - വ്യക്തികളിൽ നിന്നുമുണ്ടായ വാക്കുകൾ ഉണ്ടാക്കിയ മുറിവുകൾ - മാറി വന്ന ജീവിത അന്തരീക്ഷത്തിൽ നിന്നുണ്ടായ നിഴലുകൾ എന്നിങ്ങനെ നൂറ് കണക്കിന് കാര്യങ്ങൾക്ക് നമ്മുടെ ഉള്ളിൽ കയറികൂടാനും നമ്മിലെ മനസ്സിന്റെ പ്രതിരോധ ശേഷിയെ പതിയെ നമ്മൾ അറിയാതെ നശിപ്പിക്കാനും സാധിക്കും.

ഒരു ശരീരത്തിൽ കയറികൂടിയ രോഗാണുവിനെ ശെരിയായ രീതിയിൽ നിർവീര്യമാക്കിയില്ലെങ്കിൽ അത് ശരീരത്തിന്റെ ആരോഗ്യനിലയെ മോശമായി ബാധിക്കുന്നതുപോലെ തന്നെയാണ് മനസ്സിലേക്ക് കയറുന്ന ഈ പ്രശ്നങ്ങളേയും ശരിയായ വിധത്തിൽ പരിഹരിച്ചില്ലെങ്കിൽ പതിയെ പതിയെ നമ്മിലെ മാനസിക വൈകാരിക മണ്ഡലങ്ങളെ പ്രതികൂലമായി ബാധിക്കാനും ഇടയാകും. ഇത് നമ്മിലെ ശെരിയായ പൊട്ടൻഷ്യൽ ആക്ടിവേറ്റ് ആകാൻ തടസ്സമായി മാറും.

നമ്മുടെ മനസ്സിന് ഒരുപാട് തലങ്ങൾ അഥവാ സ്പേസ് ഉണ്ട്. ഒരു വീടിനു കിടക്കാൻ ഒരു സ്പേസ്, സംസാരിക്കാൻ ഒരു സ്പേസ്, പാചകം ചെയ്യാൻ ഒരു സ്പേസ്, വൃത്തിയാകാൻ ഒരു സ്പേസ് എന്നിങ്ങനെ ഉള്ളതുപോലെ മനസ്സിനും ഒരുപാട് സ്പെസസ് ഉണ്ട്. ഓർമകളെ മറച്ചു വയ്ക്കുന്ന ഒരു സ്പേസ്, പുതിയ കാര്യങ്ങളെ ചിന്തിച്ചെടുക്കാനൊരു സ്പേസ്, ചില നല്ല സന്ദർഭങ്ങളെ ആസ്വദിക്കാൻ ഒരു സ്പേസ്..... അങ്ങനെ.... ഷീ ഹീലിംഗ് മെഡിറ്റേഷൻ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന ഓരോ വിഷയങ്ങളെയും എടുത്തു നിർവീര്യമാക്കാനുള്ള ഒരു സ്പെസിലേക്ക് കൊണ്ട് വന്നു അതിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു.

പലപ്പോഴും നമ്മൾ മനസ്സിൽ കിടക്കുന്ന വിഷയങ്ങൾ ആ വിഷയങ്ങൾ ഇരിക്കുന്ന സ്ഥലത്തു തന്നെ വച്ച് നിർവീര്യമാക്കാറാണ് പതിവ്. അതുകൊണ്ട് വീണ്ടും വീണ്ടും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതായത്, കിടപ്പുമുറിയിൽ നിന്നും ലഭിക്കുന്ന ചവറുകൾ കിടപ്പുമുറിയിൽ തന്നെ ഇട്ടു കത്തിച്ചു നശിപ്പിക്കുന്ന അവസ്ഥ. അത് നമ്മളെ കൂടുതൽ ശ്വാസതടസ്സത്തിനും ബുദ്ധിമുട്ടിനും മരണകാരണത്തിനും ഇടയാക്കും. ചവർ കത്തിക്കാനുള്ള ഒരു സ്പേസ് വീടിനകത്തു നിന്നും വിട്ടുമാറി മറ്റൊരു സ്പെസിൽ ആയിരിക്കും. ആ സ്പേസ് കൃത്യമായി മനസ്സിലാക്കി അവിടെയിട്ടു വേണം കത്തിക്കാൻ. ഇതുപോലെ മനസ്സിന്റെ അകത്തട്ടിൽ കിടക്കുന്നതിനെ നിർവീര്യമാക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അതെവിടെ വച്ചാണ് നിർവീര്യമാക്കേണ്ടതെന്നും, എങ്ങനെ നിർവീര്യമാക്കണമെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഇങ്ങനെ മനസ്സിനെയും ശരീരത്തെയും പ്രതികൂലമായി ബാധിക്കുന്ന ഏതൊരു അവസ്ഥയെയും ശെരിയായി മനസ്സിലാക്കി നിർവീര്യമാക്കാനും, നമ്മിലെ ശെരിയായ പൊട്ടൻഷ്യൽ ആക്ടിവേറ്റ് ചെയ്യിക്കാനും സഹായിക്കുന്ന ഒരു പ്രോസസ്സ് ആണ് "SHE HEALING MEDITATION"


Thank You!

© Copyright 2020 | AEnon Technologies | All Rights Reserved My Signature