Blog Post

ബുദ്ധിക്കപ്പുറമായ മറ്റൊരു ഭാഷ ശരീരത്തിൽ

My Blog kala.kamalmahal@gmail.com

ബുദ്ധിക്ക് അപ്പുറമായ മറ്റൊരു ഭാഷ നമ്മുടെ ശരീരത്തിനുണ്ട്. അത് മനസ്സിന്റെ അടിത്തട്ടുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതായത്, മനുഷ്യ ബുദ്ധിക്കും മനസ്സിലാക്കാൻ പറ്റുന്നതിനും അപ്പുറമായ മറ്റൊരു ഭാഷ ശരീരത്തിനും, ശരീരത്തിലെ കോശങ്ങൾക്കും, കലകൾക്കും, മനസ്സിനും, ഇവയെ നിയന്ത്രിക്കുന്ന ഊർജ്ജതലത്തിനും ഉണ്ട് എന്നർത്ഥം. ഈ ഭാഷാ സഹായത്തിൽ നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും രോഗവസ്ഥയെ ഹീൽ ചെയാൻ നമുക്ക് സാധിക്കും. ഉറക്കത്തിനു മുൻപും ഉണർന്നതിനു ശേഷവുമുള്ള ആത്മസമർപ്പണത്തോടുള്ള ധ്യാനം അതിന് സഹായിക്കുന്നു.

ശരീരത്തിലെ കോശങ്ങൾക്ക് മനസ്സിന്റെയും, മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കുന്ന ഊർജ്ജത്തിന്റെയും ഭാഷ അറിയാവുന്നതുകൊണ്ട് തന്നെ ശരീരത്തിന്റെ ജീർണ്ണാവസ്ഥയെ മാറ്റി പുനർജ്ജീവനം നടത്താൻ സാധിക്കുന്നു. ശരീരത്തിലെ ഓരോ കോശകലകളും മനസ്സിന്റെ അടിത്തട്ടിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ ഈ ഭാഷയെ ശ്രദ്ധയോടെ വീക്ഷിക്കുന്നു. മനസ്സിന്റെ ആഴത്തട്ടിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ ഭാഷ കോശങ്ങൾ സ്വീകരിക്കുന്നത് അനുസരിച്ചിരിക്കും ഒരുവന്റെ ശരീരത്തിന്റെയും മനസ്സിന്റെയും പുനർജ്ജീവന സംവിധാനം പ്രവർത്തിക്കുന്നതും.

Blog Image

ഒരു വ്യക്തി ഒരു ഓപ്പറേഷൻ തിയേറ്ററിൽ ഓപ്പറേഷന് വിധേയപ്പെട്ടു കിടക്കണമെങ്കിൽ അവന്റെ വേദനയെ മരവിപ്പിക്കാൻ അവൻ ആദ്യം തയ്യാറാകണം. അവന്റെ ബോധത്തെ മറ്റൊരു തലത്തിലേക്ക് കുറച്ചു സമയത്തേക്ക് മാറ്റേണ്ടിവരും. അവിടെ അവന്റെ ശരീരത്തിൽ മറ്റൊരു ഭാഷയിലായിരിക്കും ആ ഓപ്പറേഷൻ നടക്കുന്നത്. ഒരു പച്ചക്കറിയോ മത്സ്യ മാംസമോ കീറുന്ന പോലെ ആയിരിക്കില്ല അവന്റെ ശരീരത്തെ ഡോക്ടർമാർ നേരിടുന്നത്. അതുപോലെ തന്നെയാണ് ഒരുവനിൽ ആത്മസമർപ്പണ ധ്യാനത്തിലൂടെ നടക്കുന്ന ഹീലിങ്ങും. മനസ്സിന്റെ അടിത്തട്ടിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ ഭാഷയ്ക്ക് കോശങ്ങളിലേക്ക് എത്തിച്ചേരാൻ ആത്മസമർപ്പണ ധ്യാനത്തിലൂടെ നമ്മൾ ഒരു വഴി തുറന്നു കൊടുക്കുന്നത് ഏറെ നല്ലതാണ്. അങ്ങനെ നമ്മുടെ തന്നെ ശരീരത്തെയും മനസ്സിനെയും പുനർജ്ജീവിപ്പിക്കാൻ അത് കാരണമാകുന്നു. മനസ്സ് ക്ഷീണിക്കുമ്പോൾ ശരീരം ക്ഷീണിക്കുന്നതും, ശരീരം ക്ഷീണിക്കുമ്പോൾ മനസ്സ് ക്ഷീണിക്കുന്നതും ഈ മനുഷ്യ ബുദ്ധിക്ക് അജ്ഞാതമായി കിടക്കുന്ന ഈ ഭാഷയുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ്.

മനസ്സിലേക്ക് എത്രത്തോളം നല്ല കാര്യങ്ങളെ നൽകുന്നോ അതനുസരിച്ചു നിങ്ങളുടെ മാനസിക ശക്തിയും, ശാരീരിക ശക്തിയും, ആന്തരിക ബാഹ്യ സൗന്ദര്യവും, ആത്മവിശ്വാസവും വർധിച്ചുകൊണ്ടേയിരിക്കും. ആത്മസമർപ്പണ ധ്യാനം നിങ്ങളെ കൂടുതൽ അതിനായി സഹായിക്കുന്നു. ശരീരവും മനസ്സും ഒരുപോലെ പുനർജ്ജീവിക്കപ്പെടുമ്പോൾ നിങ്ങൾക്ക് ചുറ്റും പുതിയ ഊർജ്ജ വലയത്തിലുള്ള ഒരു ലോകം സൃഷ്ടിക്കപെടുന്നു. നിങ്ങൾ മനസ്സിലേക്ക് ആത്മസമർപ്പണ ധ്യാനത്തിലൂടെ എത്ര അധികം പോഷകങ്ങളെ കടത്തി വിടുന്നോ അത്രയുമധികം നിങ്ങൾക്ക് ചുറ്റുമുള്ള ഊർജ്ജവലയം വികസിച്ചുകൊണ്ടേ ഇരിക്കും.

ശ്രദ്ധിക്കുക : നിങ്ങൾ മനസ്സിലേക്ക് നൽകുന്നതും , സ്വീകരിക്കുന്നതും നെഗറ്റീവ് ആണെങ്കിൽ നിങ്ങളുടെ ചുറ്റും നെഗറ്റീവ് ആയ ഊർജ്ജവലയം മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളു. അങ്ങനെ ആകുമ്പോൾ നിങ്ങൾ കൂടുതൽ ക്ഷീണിതർ ആയിത്തീരുന്നു. നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾ സ്വീകരിക്കുന്നതും വേഗത്തിൽ തളർത്തുന്ന ഭാഷാ നിർദ്ദേശം ആണെന്ന് മറക്കാതിരിക്കുക.

അതുകൊണ്ട് ഉറക്കത്തിന് മുൻപും ഉണർന്നതിന് ശേഷവും ആത്മസമർപ്പണ ധ്യാനം ശീലമാക്കുക

Contact: 8304098929, 7907024913


Thank You!

© Copyright 2020 | AEnon Technologies | All Rights Reserved My Signature