
എന്താണ് ഉറക്കം? എങ്ങനെയാകണം ഉറക്കം?
ഒരു വിത്ത് മണ്ണിനടിയിൽ കിടക്കുന്നതു മുളയ്ക്കാൻ ആയിരിക്കണം. ആ വിത്ത് ഒരു ചെടിയായി /മരമായി (ഫലമുള്ള)മാറണമെങ്കിൽ ആ വിത്ത് മണ്ണിനടിയിൽ ശെരിയായ വിധത്തിൽ പ്രതിപ്രവർത്തനങ്ങൾക്ക് വിധേയമായി കിടക്കേണ്ടത് ആവശ്യമാണ്. മണ്ണിൽ നിന്നും അത് ഊർജ്ജത്തേ വലിച്ചെടുത്തു അതിൽ അടുത്ത വളർച്ചയ്ക്കുള്ള ഓരോ അവസ്ഥകളും ആ വിത്തിൽ സംഭവിക്കുന്നത് ആ വിത്തിന്റെ മണ്ണിനടിയിലുള്ള ഉറക്കത്തിലാണ്. ആ വിത്ത് മണ്ണിനടിയിൽ ആയിരിക്കുമ്പോൾ ആ വിത്തിനുള്ളിൽ ഒരു ചെടിയെയോ /മരത്തെയോ വഹിക്കാനുള്ള പ്രാപ്തി ആ വിത്ത് നേടിയെടുക്കുന്നു. ഇതുപോലെയാണ് ഒരു മനുഷ്യന്റെ ഉറക്കവും.
ഒരു മനുഷ്യന്റെ ഉറക്കം അവനിൽ ഒരു പുതു മനുഷ്യനെ രൂപപ്പെടുത്താനും വഹിക്കാനും പറ്റുന്ന പ്രാപ്തി അവനിൽ ഉരുവാക്കുന്നതായിരിക്കണം. ഉറങ്ങുമ്പോഴും ഒരു മനുഷ്യന്റെ ശരീരത്തിൽ ജീവന്റെ ചലനങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. അവൻ പുറമെയുള്ള ലോകത്തിൽ നിന്നും ബന്ധം വേർപെടുത്തി കിടക്കുന്നു എങ്കിലും വീണ്ടും ഉണരുമ്പോൾ അവനു വീണ്ടും മനോഹരമായ ഒരു ലോകം അവനു പുറമെ ഉണ്ടാക്കാൻ പറ്റുന്നതായിരിക്കണം ഉറക്കം. പകൽ മുഴുവൻ വലിഞ്ഞു മുറുകുന്ന ശരീരത്തിനു മാത്രം വിശ്രമം കിട്ടുന്നതാവരുത് ഉറക്കം, ശരീരത്തോടൊപ്പം വലിഞ്ഞു മുറുകുന്ന മനസ്സിനും വിശ്രമം നൽകുന്നതാവണം ഉറക്കം.

ഒരു മനുഷ്യന്റെ ഉറക്കത്തിലാണ് അവന്റെ ശരീരത്തിലെ (പേശികൾ /എല്ലുകൾ /ചർമ്മം) കോശങ്ങൾ പുനർജ്ജീവിക്കപ്പെടുന്നത്. തലച്ചോറിൽ കയറിയിരിക്കുന്ന മാലിന്യങ്ങളെ തലച്ചോർ നീക്കം ചെയ്യുന്നതും, ശരീരം മാലിന്യത്തെ പുറന്തള്ളാൻ പ്രവർത്തിക്കുന്നതും ഉറക്കത്തിലാണ്. അതായത് മനസ്സും ശരീരവും മാലിന്യത്തെ പുറന്തള്ളാൻ തയ്യാറാകുന്ന സമയം എന്നത് ഉറക്കമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം പുനർസ്ഥാപിക്കപ്പെടുന്നത് ഉറക്കത്തിലാണ്. ഒരു മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടുന്നതും ഉറക്കത്തിലാണ്.
ശരിയായ ഉറക്കത്തിൽ ഒരു മനുഷ്യനിൽ ശാരീരികമായും മാനസികമായും ഹീലിംഗ് സംഭവിക്കുന്നു. എന്നാൽ ഇത് അവൻ ഉറങ്ങുന്നതിനു മുൻപ് അവന്റെ ഉള്ളിലേക്ക് എടുത്ത പോസിറ്റീവ് ആയ ചിന്താശേഷിയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ശരീരത്തിലേക്ക് നൽകുന്ന ഭക്ഷണം പോലെ പ്രധാനമാണ് മനസ്സിന് നൽകുന്ന ഭക്ഷണവും. ഉറങ്ങുന്നതിനു മുൻപ് നല്ല കാര്യങ്ങൾ കേൾക്കുന്നതും മനസ്സിലാക്കുന്നതും ശീലമാക്കുക. ഉറക്കത്തിനു മുൻപുള്ള ധ്യാനം ഒരുവന്റെ ഉപബോധ മണ്ഡലത്തിൽ ജീവൻ നിറയ്ക്കുന്നതിനു സഹായിക്കുന്നു. ഉറങ്ങുന്നതിനു മുൻപുള്ള ഒരുവന്റെ ആത്മസമർപ്പണവും ധ്യാനവും ആ വ്യക്തിയുടെ നാളെകളെ അതിശയകരമായി മാറ്റിയെടുക്കുന്നു.
ഒരു വ്യക്തിയിൽ ഒരു തീക്ഷണമായ സ്വപ്നമോ, ആഗ്രഹമോ, ലക്ഷ്യമോ ഉണ്ടെങ്കിൽ ഉറക്കത്തിനു മുൻപുള്ള സമർപ്പണമായ ധ്യാനം അവനിൽ അത് സാക്ഷത്കരിക്കാനുള്ള ഊർജ്ജത്തേ അവന്റെ തലച്ചോറിലും, ശരീര കോശങ്ങളിലും നിഷേപിക്കുന്നു. ഒരു വ്യക്തി ഉറക്കത്തിലേക്ക് പോകുന്നതിനു മുൻപ് അവന്റെ പ്രവർത്തിയും സംസാരവും ചിന്തയും എങ്ങനെയായിരിക്കുന്നോ അത് അനുസരിച്ചായിരിക്കും ആയിരിക്കും ആ വ്യക്തിയുടെ ജീവിത നിലവാരവും, ഭാവിയും ക്രമീകരിക്കപ്പെടുന്നത്.
അവൻ സ്വീകരിക്കുന്ന നല്ല ചിന്തകളും നല്ല കേൾവികളും മനസ്സിന്റെ അടിത്തട്ടിൽ ചെന്ന് വീഴുകയും ആ മനസ്സിൽ പതിഞ്ഞ കാര്യങ്ങളെ പ്രവർത്തന മണ്ഡലത്തിൽ കൊണ്ട് വരാൻ ശരീരത്തിലെ കോശങ്ങൾ ഉറക്കത്തിൽ തയ്യാറെടുപ്പു നടത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഉറക്കത്തിനു മുൻപ് ആത്മസമർപ്പണത്തോടുള്ള ധ്യാനം ശീലമാക്കുക.
ആത്മസമർപ്പണ ധാനത്തിനായി 'ഷീ ഹീലിംഗ് '
Contact: 8304098929, 7907024913
Thank You!
