Blog Post

എന്താണ് ജീവൻ?

My Blog kala.kamalmahal@gmail.com

ജീവൻ ആരോഗ്യമുള്ളതാവണം. കിടക്കയിൽ കിടന്നിട്ട് ജീവനുണ്ടെന്ന് പറയുന്നതല്ല ജീവൻ. ആ ജീവൻ പൂർണ്ണതയില്ലാത്ത ജീവനാണ്. ജീവൻ എന്നത് സമൃദ്ധി ഉള്ളതാകണം. ജീവനിൽ ചലനം ഉണ്ടാകണം. ആ ചലനത്തിൽ ശക്തിയുണ്ടാകണം അഥവാ പ്രതിരോധശേഷി ഉണ്ടാകണം. ആ ശക്തിയിൽ/പ്രതിരോധശേഷിയിൽ പുതിയ സൃഷ്ടികൾ ഉണ്ടാകണം. ആ സൃഷ്ടികൾക്ക് വളർച്ച ഉണ്ടാകണം. ആ വളർച്ചയിൽ പൂർണ്ണതയുണ്ടാവണം.

ഇതുപോലെ തന്നെ മനസ്സിനും. മനസ്സിന് ജീവൻ ഉണ്ടാകണം. ഒരു വ്യക്തി ചലനമില്ലാതെ രോഗിയായി കിടക്കയിൽ ആയിട്ട് ആ ശരീരത്തിന് ജീവനുണ്ടെന്ന് പറയുന്നത് പോലെ ആകരുത് മനസ്സിന്റെ ജീവന്റെ കാര്യവും. മനസ്സ് ചത്ത അവസ്ഥയിൽ ആയിരുന്നിട്ട് ജീവനുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. മനസ്സിൽ സമൃദ്ധമായ ജീവൻ ഉണ്ടായിരിക്കണം.

Blog Image

ശരീരത്തിന്റെ സമൃദ്ധമായ ജീവൻ ശരീരത്തിലുള്ള ഓരോ അവയവങ്ങളെയും പ്രവർത്തനങ്ങളെയും പൂർണ്ണ ആരോഗ്യത്തോടെ നിലനിർത്തി കൊണ്ട് പോകുന്നതുപോലെ മനസ്സിലെ സമൃദ്ധമായ ജീവൻ മനസ്സിന്റെ എല്ലാ മേഖലകളെയും ശെരിയായ രീതിയിൽ ആരോഗ്യത്തോടെ കൊണ്ട് പോകാൻ പറ്റുന്നതാവണം.

മനസ്സിന്റെ ആ സമൃദ്ധമായ ജീവനിൽ ചലനം ഉണ്ടാകണം. ശരീരത്തിൽ ചലനം സംഭവിക്കുമ്പോൾ ജീവൻ ശെരിയായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് അർത്ഥം. അതുപോലെ മനസ്സിലും ജീവന്റെ ചലനം സംഭവിക്കണം.ചലനമില്ലാതെ മനസ്സിനെ നിശ്ചലവസ്ഥയിൽ ആക്കുന്നത് ശരീരമനങ്ങാതെ രോഗകിടക്കയിൽ കിടക്കുന്നതിനു തുല്യമാണ്.

മനസ്സിന്റെ ജീവന്റെ ചലനത്തിൽ ശക്തി / പ്രതിരോധശേഷി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ ചലനം മാത്രം ഉണ്ടായാൽ പോരാ.. പ്രതിരോധ ശേഷി അഥവാ ശക്തി ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ആ വ്യക്തി പൂർണ്ണ ആരോഗ്യവാൻ ആണെന്ന് പറയാനാകൂ. അതുപോലെ തന്നെയാണ് മനസ്സിന്റെ കാര്യത്തിലും. മനസ്സിന് ശെരിയായ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ മാത്രമേ മനസ്സും ജീവനുള്ള ആരോഗ്യത്തിനു ഉടമയാണെന്ന് പറയാനാകൂ.

ആ ശക്തിയിൽ അഥവാ പ്രതിരോധ ശേഷിയിൽ സൃഷ്ട്ടിപ്പുകൾ ഉണ്ടാകണം. ഒരുവൻ ആരോഗ്യത്തോടെ ഇരുന്നിട്ടും ഒന്നും ചെയ്യുന്നില്ല / പ്രയോജനമില്ലാത്ത അവസ്ഥയിൽ ആണെങ്കിൽ അവനിൽ ആ ജീവന്റെ പരിപൂർണ്ണത ഇല്ല എന്നതാണ്. അതുപോലെയാണ് മനസ്സിനും. ഒരുവൻ മാനസികമായി ശക്തിയായി ഇരുന്നിട്ടും ഒരു സൃഷ്ടിപ്പും അവനിൽ നിന്ന് വരുന്നില്ലെങ്കിൽ ആ ശക്തിക്കോ പ്രതിരോധ ശേഷിക്കോ ഒരു വിലയുമില്ല എന്നതാണ് സത്യം.

ഒരുവന്റെ മാനസികശേഷിയിൽ ഉണ്ടാകുന്ന സൃഷ്ടിയിൽ വളർച്ചയുണ്ടാകണം. ഒരുവൻ പൂർണ്ണ ആരോഗ്യത്തോടെ ആയിരുന്നിട്ട് ഒരു ബിസിനെസ്സ് തുടങ്ങിയിട്ട് അതിൽ തിരിഞ്ഞു നോക്കാത്തിരുന്നാൽ അതിൽ വളർച്ചയുണ്ടാകില്ല. അതുപോലെ നമ്മുടെ മാനസിക ശേഷിയിൽ നിന്നുണ്ടാകുന്ന ഓരോ ചുവടുവയ്പ്പുകളെയും വളർത്താനുള്ള ശേഷിയും നമ്മുടെ മനസ്സിന് ഉണ്ടാകണം. ആ വളർച്ചയിൽ നമ്മൾ പൂർണത കണ്ടെത്തണം. പൂർണ്ണ വളർച്ച പ്രാപിക്കാത്ത ഒന്നും സമൃദ്ധമായ ജീവൻ ഉള്ളതാണെന്ന് പറയാനാകില്ല. മനസ്സിന് സമൃദ്ധമായ ജീവൻ ഉണ്ടെങ്കിൽ മാത്രമേ ഇത് സംഭവിക്കുകയുള്ളു.

സമൃദ്ധമായ ജീവൻ "ഷീ ഹീലിങ്ങിലൂടെ".

Contact: 8304098929, 7907024913


Thank You!

© Copyright 2020 | AEnon Technologies | All Rights Reserved My Signature