Blog Post

എന്താണ് ഹീലിംഗ്?

My Blog kala.kamalmahal@gmail.com

വിവിധ തരം ശാരീരിക മാനസിക വൈകാരിക തലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഹീലിംഗ് അഥവാ രോഗശാന്തി. ശരിയായ ഹീലിംഗ് നടക്കുക എന്ന് വച്ചാൽ ഈ മൂന്നു മേഖലകളിൽ കൂടി ഒരുപോലെ ബാധിക്കപ്പെടണം അഥവാ ഈ മൂന്ന് മേഖലകളും ഒരുപോലെ ഹീലിംഗിൽ പങ്കു വഹിക്കണം എന്നതാണ്. ഒരു ശാരീരിക മേഖലയിൽ ഹീലിംഗ് സംഭവിക്കണമെങ്കിൽ അവിടെ മാനസിക - വൈകാരിക തലങ്ങൾക്ക് പ്രധാന പങ്കുണ്ട്. മാനസിക മേഖലയിൽ ഹീലിംഗ് സംഭവിക്കണമെങ്കിൽ ശാരീരിക - വൈകാരിക തലങ്ങൾക്ക് പ്രധാന പങ്കുണ്ട്. അതുപോലെ വൈകാരിക തലത്തിൽ ഹീലിംഗ് സംഭവിക്കണമെങ്കിൽ ശാരീരിക - മാനസിക തലങ്ങൾക്ക് പ്രധാന പങ്കുണ്ട്.

ശരീരത്തിന്റെ തലങ്ങൾ :- ശരീരത്തിന്റെ ഭൗതിക സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അവയവങ്ങളും, കോശങ്ങളും കലകളും ഇതിൽ ഉൾപ്പെടുന്നു. സ്വയം നന്നാക്കാനും പുനർജീവിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവിനാണ് പ്രാധാന്യം. അതായത് ശരിയായ അവയവ പ്രവർത്തനങ്ങൾ, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

മാനസിക തലങ്ങൾ :- ചിന്തിക്കാനും പൊരുത്തപ്പെടാനും പ്രവർത്തിക്കാനുമുള്ള മനസ്സിന്റെ പല കഴിവുകൾ ഇതിൽ ഉൾപ്പെടുന്നു. ഹീലിംഗിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് മനസ്സിന്റെ തലമാണ്. ഹീലിംഗിൽ പല മാറ്റങ്ങളും കൊണ്ടുവരാനുള്ള ഊർജ്ജം സപ്ലൈ ചെയ്യുന്നത് മനസ്സിന്റെ സഹായത്താൽ ആണ്. സാഹചര്യങ്ങളെ അതിജീവിക്കുക, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക, നിർണ്ണായക തീരുമാനങ്ങൾ കൊണ്ടുവരിക എന്നിങ്ങനെ ഉള്ള ഘട്ടങ്ങളിൽ ഊർജ്ജത്തെ ശെരിയായ വിധം എത്തിച്ച് ഹീലിംഗ് നടത്തുക എന്നത് മാനസിക തലവുമായി ബന്ധപ്പെട്ടതാണ്.

വൈകാരിക തലങ്ങൾ :- ശരീരത്തിന്റെയും മനസ്സിനെയും ഏകോപനത്തിൽ ഉണ്ടായി വരുന്ന മറ്റൊരു തലമാണ് വൈകാരിക തലം. മാനസിക തലത്തിൽകൂടി ശരീരത്തിൽ അനുഭവപ്പെടുന്ന ഊർജ്ജത്തിന്റെ പ്രതിശ്ചായ വൈകാരിക മണ്ഡലങ്ങളിൽ തെളിഞ്ഞു വരുന്നു. ഉദാഹരണമായി :- ഒരു കുഞ്ഞു കരയുന്നത് കാണുന്ന ഒരു അമ്മ ആ കുഞ്ഞിനെ എടുക്കുന്നതിനു വേണ്ടിയാണ് ആ കുഞ്ഞു കരയുന്നതെന്ന് മാനസിക തലത്തിൽ തിരിച്ചറിഞ്ഞു ആ കുഞ്ഞിനെ എടുക്കുന്നതിനു വേണ്ടി ശരീരത്തെ പ്രാപ്തമാക്കിതീർക്കുന്നു. അവിടെ ശാരീരിക ക്ഷമതയും, മാനസിക ക്ഷമതയും ഒരുപോലെ പങ്കുവഹിക്കുമ്പോൾ ആ കുഞ്ഞിനെ എടുത്തു തന്നിലേക്ക് ചേർക്കുന്നു. ആ ചേർക്കുന്ന സമയം ആ അമ്മയിൽ ഉണ്ടായിവരുന്ന മറ്റൊരു തലമുണ്ട്, സ്നേഹവും കരുതലും ഇഷ്ടവും വാത്സല്യവും ചേർന്ന ഒരു വൈകാരിക തലം. ആ വൈകാരിക തലം മനസ്സും ശരീരവും ഒരുപോലെ ആസ്വദിക്കുന്നു. ശരീരത്തിന്റെയും മനസ്സിനെയും ഏകോപനത്തിൽ ഉണ്ടായി വരുന്ന വൈകാരിക തലത്തിലുള്ള പ്രതിഭലനം ശരീരത്തിലേക്കും മനസ്സിലേക്കും തിരികെ എത്തുന്നു എന്നതാണ് യാഥാർദ്ധ്യം.

Blog Image

എങ്ങനെയാണ് ഹീലിങ് നടക്കേണ്ടത്?

എന്നാൽ ഹീലിംഗ് നടത്തുന്നത് ശാരീരിക തലത്തിനും , മാനസിക തലത്തിനും , വൈകാരിക തലത്തിനും മുകളിൽ നിൽക്കുന്ന ഊർജ്ജ തലമാണ്. ആ ഊർജ്ജ തലത്തെ ശെരിയായ രീതിയിൽ അതിന്റെ ആഴം മനസ്സിലാക്കി തിരിച്ചറിഞ്ഞു ശാരീരിക - മാനസിക - വൈകാരിക തലങ്ങളിൽ കൂടി അറിഞ്ഞുകൊണ്ട് കടത്തിവിടുന്ന പ്രക്രിയയാകണം യഥാർത്ഥത്തിൽ ഹീലിംഗ്. ശരീരത്തിൽ മാത്രമല്ല ഹീലിംഗ് നടക്കേണ്ടത്. മനസ്സിലും വൈകാരിക തലങ്ങളിലും കൃത്യമായ ഹീലിംഗ് നടക്കണം.

ഇനി ഈ ഊർജ്ജത്തെ ഒന്ന് പരിചയപ്പെടുത്താം. നമ്മിലുള്ള ശരീരത്തിലെ അവയവങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് നമുക്കറിയാം. യാത്ര ചെയ്യാനും ചില കാര്യങ്ങൾ എടുക്കുന്നതിനോ, എഴുതുന്നതിനോ ഒക്കെ നമ്മുടെ അവയവങ്ങൾ മനസ്സിന്റെ നിയന്ത്രണത്തിന് അനുസരിച്ചു പ്രവർത്തനസജ്ജമാകുന്നുണ്ട്. എന്നാൽ നമ്മൾ ഡയറക്ഷൻ നൽകാതെ നമ്മിൽ പ്രവർത്തിക്കുന്ന ഒരുപാട് അവയവങ്ങൾ നമ്മിലുണ്ട്. അവയെ നിർത്താതെ ചലിക്കാൻ സഹായിക്കുന്ന ഒരു ഊർജ്ജമുണ്ട്. അവയെ ആരോഗ്യത്തോടെ പരിപാലിക്കാൻ നമ്മൾ മനസ്സുകൊണ്ട് തയ്യാറാകണം എന്നത് അത്യാവശ്യമാണ്. എന്നാൽ നമ്മുടെ മനസ്സിനെ അതിനായി തയ്യാറാക്കുന്ന, പ്രവർത്തിപ്പിക്കുന്ന ഒരു ഊർജ്ജമുണ്ട്. ഈ ഊർജ്ജത്തേയും ഇതിന്റെ അനന്തമായ ശക്തിയെയും തിരിച്ചറിഞ്ഞുകൊണ്ട് നമ്മിലെ ശാരീരിക - മാനസിക - വൈകാരിക മേഖലകളിൽ പൂർണമായ ഹീലിംഗ് കൊണ്ടുവരാനാകും. എന്നാൽ ഇത് നിരന്തരമായ പരിശീലനത്തിൽകൂടി മാത്രം സാധ്യമാകുന്ന ഒന്നാണ്. ശരീരത്തിൽ ഒരു മുറിവുണ്ടായാൽ നമ്മൾ നിരന്തരമായി മരുന്നുകൾ പുരട്ടി ആ മുറിവിനെ ഉണക്കുക എന്നത് ഒരു സ്ഥിരമായ പരിശീലനമാണ്. അതുപോലെ തന്നെയാണ് ഊർജ്ജതലത്തെ തിരിച്ചറിഞ്ഞു നമ്മുടെ ശാരീരിക - മാനസിക - വൈകാരിക തലങ്ങളിൽ കൂടി കൃത്യമായി കടത്തിവിട്ടുകൊണ്ടുള്ള ഹീലിംഗ് എന്നതും.

ഹീലിംഗ് ബോധമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. നമ്മുടെ ബോധമണ്ഡലത്തിൽ ആവശ്യമില്ലാതെ അടിഞ്ഞുകൂടിക്കിടക്കുന്ന കാര്യങ്ങളെ നീക്കം ചെയ്യുക എന്നത് ഹീലിംഗിൽ നടക്കേണ്ട ഒരു പ്രധാനപ്പെട്ട പ്രവർത്തനമാണ്. എന്നാൽ നമ്മുടെ വീടുകളിൽ കിടക്കുന്ന മാറാല നീക്കം ചെയ്യ്യുന്നതുപോലെ എടുത്തു മാറ്റിക്കളയുക എന്ന പ്രവർത്തനമല്ല ബോധമണ്ഡലത്തിൽ നടക്കേണ്ടത്. ആവശ്യമില്ലാതെ കിടക്കുന്ന കാര്യങ്ങളെ നിർവീര്യമാക്കാൻ അതിനു മീതെ മൂല്യമേറിയ കാര്യങ്ങളെ നിരന്തരമായി നിക്ഷേപിച്ചുകൊണ്ടേയിരിക്കണം. എങ്കിൽ മാത്രമേ ശാരീരിക - മാനസിക - വൈകാരിക തലങ്ങളിൽ ഒരുപോലെ ഹീലിംഗ് സംഭവിക്കുകയുള്ളു. ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ മുറിവേറ്റും, മാറാലപിടിച്ചും കിടക്കുന്ന അവസ്ഥയുടെ മുകളിൽ സ്ഥിരമായി ഊർജ്ജത്തിന്റെ മൂല്യമേറിയ ക്ഷമതയെ നിക്ഷേപിച്ചുകൊണ്ടേ ഇരിക്കണം.

എന്റെ ശരീരം ഒരു രോഗത്താൽ അടിപ്പെട്ടിരിക്കുന്നു എന്ന ബോധത്തിന് മുകളിൽ ശരീരത്തെ ഹീൽ ചെയ്യാനുള്ള ഒരു ഊർജ്ജം എന്റെ ശരീരത്തിൽ തന്നെയുണ്ടെന്നു ഉറപ്പിക്കുന്ന ഒരു സ്ഥിരമായി പ്രവർത്തി ശരീരവും മനസ്സും എടുക്കേണ്ടത് ആവശ്യമാണ്. ആ ബോധത്തിൽ നിന്നുണ്ടാകുന്ന വൈകാരിക തലത്തെ ശരീരം കൊണ്ടും മനസ്സു കൊണ്ടും ആസ്വദിക്കേണ്ടതുമാണ്. അങ്ങനെ ആകുമ്പോൾ ബോധ മണ്ഡലത്തിൽ മറ്റൊരു ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും അതിന്റെ വൈകാരികതയും രൂപപ്പെടാൻ തുടങ്ങും. അത് നമ്മുടെ ഭൗതിക ജീവിതത്തിൽ നമ്മിൽ തന്നെ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഈ പരിശീലനം സ്ഥിരമാകുമ്പോൾ നമ്മൾ ശാരീരിക - മാനസിക - വൈകാരിക തലങ്ങളിൽ പൂർണ്ണ ആരോഗ്യമുള്ള വ്യക്തിയായി മാറും. ഇതിനെല്ലാം നമ്മിൽ വ്യാപരിക്കുന്ന ആ അനന്തമായ ഊർജ്ജത്തെ തിരിച്ചറിയുക, നമ്മിൽ അതിനെ അനുവദിക്കുക എന്നതാണ് അതിപ്രധാനം.

മുറിവേറ്റ അവസ്ഥയിൽ നിന്ന് എങ്ങനെ മനസ്സിനെ ഹീൽ ചെയ്യാം?

ജീവിതത്തിൽ വന്ന് ചേരുന്ന പ്രതീക്ഷിക്കാത്തതും പ്രതീക്ഷിക്കുന്നതുമായ സംഭവ വികാസങ്ങളിൽ കൂടിയാണ് മനസ്സിന് മുറിവേൽക്കുന്നത്. എന്നാൽ ചിലർ മനസ്സിനേറ്റ മുറിവുണങ്ങാൻ സ്വയം പര്യാപ്തരായിരിക്കും. എന്നാൽ മറ്റു ചിലർ കൂടുതൽ സമയം ഈ മുറിവുകളെ മുറുകെ പിടിച്ചു മുറിവിന് ആഴം കൂട്ടുന്നവരും ആയിരിക്കും. ഇവിടെ മനസ്സിന് ഒരു ഹീലിംഗ് ആവശ്യമാണെങ്കിൽ പല തലങ്ങളിൽ കൂടി ഒരു വ്യക്തി തീരുമാനങ്ങളെടുത്ത് കടന്നുപോകേണ്ടതായിട്ടുണ്ട്. ചില കാര്യങ്ങൾ ഉപേക്ഷിക്കാനും ചില കാര്യങ്ങൾ സ്വീകരിക്കാനും ആ വ്യക്തി തയാറാകണം എന്നതാണ് ശെരി. ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇഷ്ടപെട്ട ചില ഭക്ഷണ രീതികൾ മാറ്റി ഇഷ്ടമില്ലാത്ത മരുന്നുകൾ കഴിക്കാൻ എടുക്കുന്ന തീരുമാനം പോലെ മനസ്സും ചില തീരുമാനങ്ങൾ എടുക്കേണ്ടതായിട്ടുണ്ട്. എന്നാൽ ശെരിയായ നേതൃത്വത്തിൽ മനസ്സിനെക്കൊണ്ട് അങ്ങനെ പരിശീലിപ്പിക്കുകയാണ് വേണ്ടത്.

ഓരോ വ്യക്തികളുടെ മനസ്സും പലതരത്തിലാണ് പാകപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പലർക്കും നൽകേണ്ട പരിചരണ രീതി വത്യസ്തമായിരിക്കും. മനസ്സിനെ ശെരിയായ രീതിയിൽ ഫീഡ് ചെയ്യുക എന്നത് വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു കുഞ്ഞു ജനിച്ച് ആറ് മാസം വരെ മുലപ്പാലും അത് കഴിഞ്ഞു കട്ടിയുള്ള ദ്രാവക ഭക്ഷണവും, തുടർന്ന് 8 മാസം കഴിയുമ്പോൾ വീട്ടിൽ പാകം ചെയ്യുന്ന ചോറ് പച്ചക്കറി ഇലക്കറി എന്നിവ നേർപ്പിച്ചു കുഴമ്പു രൂപത്തിലാണ് നൽകുക. വളരുന്നതിനു അനുസരിച്ചു കുഞ്ഞിന് നൽകുന്ന ഭക്ഷണ ഘടനയും മാറും. ആ കുഞ്ഞിന് ശെരിയായ രീതിയിൽ മത്സ്യവും മാസവും ദഹിക്കുന്ന സമയത്തായിരിക്കും അതും നൽകുക. ഓരോ സമയത്തും അതാതു തരത്തിൽ ഭക്ഷണം നൽകുന്നതുപോലെ ഓരോ വ്യക്തികളുടെ മനസ്സിന്റെ വളർച്ചയും പാകപ്പെടലും അനുസരിച്ചായിരിക്കണം മനസ്സിന് വേണ്ടിയുള്ള ഭക്ഷണം നൽകേണ്ടത്.

മനസ്സിനെ ഏറ്റവും നല്ല ഗുണ നിലവാരത്തിൽ പോഷിപ്പിക്കേണ്ട പരിശീലന രീതികൾ "𝗦𝗛𝗘 𝗛𝗘𝗔𝗟𝗜𝗡𝗚" ചിട്ടപ്പെടുത്തിയിരിക്കുന്നു.

താല്പര്യമുള്ളവർ 8304098929 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.


Thank You!

© Copyright 2020 | AEnon Technologies | All Rights Reserved My Signature